Tuesday, 28 June 2011

കോയിപ്പുറം കുടുംബചരിത്രം: കെ.പി തോമസ്


K.P Thomas
S/o K.Philiphos

Koyipuram Family History: K. P Thomas
The foremost memory that remains fresh in my mind as I recollect the history of Koyipuram is the tall sturdy figure of my Grandfather Kochukunju. I do not recollect his father’s name. I do, however, have a vague memory of the double barreled gun which was gifted to him by the then government. The Sarkar (government) may have entrusted him with a few responsibilities. The stag head and antlers displayed proudly at our home must date back to this period. The Koyipuram family settled in Karavaloor approximately 300 years back. I am however, oblivious to the prior location of their habitat though the same family name persists in certain parts of Chathanoor. The relation we might have to this family is still unknown. The name ‘Koyipuram’ has been documented since Kochukunju Appachan’s (grandfather) time, in the property documents. Since we cohabited in the respective property we might have adapted the name as the family name. The ‘Ponganaadu’ property was bought by the family at a later stage. Consequently, we were also called ‘Ponganaattukar’ at the time.

Koyipuram family begins from here... Now Late KP Thomas's son Sarosh Thomas & Family resides here.
Late K. Philip
Kochukunju Appachan was a peasant of good height and dark brown complexion. He was also a good gunman. Mariamma(this was her name as far as my memory goes) was my grandmother. She hailed from Chathanoor, Kaithakuzhimanjadivilakathu. Kochukunju’s brothers were Yona (Varyathu) and Geeverghese (Koyipuram) and his sisters were Plavilayil Surveyor Sir’s Mother (Name?), Vadakke Attathe Mavi/ Aunt (Name?) and Kuzhiyathe Mavi / Aunt (Maria) respectively. All the successors including the daughters settled in Karavaloor. Mathaayi Ashaan’s father Geeverghese was married twice. The descendants from one wife lives in Elempal, Punalur. In those days, Yona (Varyathu) was one among the wealthy aristocrats. He used to travel in a Villuvandi (a chariot run by bullocks) then. The family however, lost its wealthy status after the birth of the children. When one of the sons was born it was predicted by their astrologer that due to his not-so-ideal horoscope, the family would face many trials and tribulations. Apparently, his birth took place when the Neptune was in twelfth hour and not the most favorable eleventh hour. Whatsoever, the reason may be, due to gambling and many other faults, the family lost its status to the extent that many of the offspring even resorted to manual labor. The elder of the Kochukunju’s two sons K. Phillip was my father. He was widely known as Philippose or Valiyappan. K. Oommachan, popularly known as Kochumman or Kochuppan, was his younger brother. Due to the accumulated inheritance, the brothers were wealthy landlords then and the common people called them ‘Muthalaali’ which translates to Lord. However, none of them were traders. Farming was their primary source of income. It was during this period that the base of Koyipuram was firmly established socially and economically. The brothers bought land and property from near and far. Prior to the period the area was largely dominated by families who practiced Hinduism. This was towards the end of the 19th century.
Late K.Kochumman (Ommachan)S/o Kochukunju
Late Eliamma W/o K.Kochumman

My father, Kochukunju was married to Mariamma from Chenkulam Palamootil Veedu. His younger brother, Kochumman was married to Eliamma, the daughter of Koruthu Sir who taught at the L.M.S School is Karavaloor. And thus began the relationship between two of the most established families in Karavaloor, Koyipuram and Kundamon. In those days, our home was always a bedlam of clamor and clatter from the harvest, the buffaloes, and the plough. Both Kochukunju and Kochumman (Ommechan) were fond of bullock races. They won many prizes for the same over the years. For sowing and harvesting, we always had several laborers from the cast of Kurava and Pulaya. They addressed the family members as Thambra(landlord) and Kochuthambra(landlord Jr.). When I became the headmaster, the address became Saru Thambran (Sir Landlord). The address died out after the Communist government tabooed the people from calling the landlords by titles.
I am the only son to my father. My sisters are Sosamma, Kunjamma and Eliyamma. They’ve been married off to Punalur, Aluva and Venchembu respectively. In those days, Karavaloor school provided education only till third grade. Therefore, I studied at the Punalur Mission School after third grade. The school is nonexistent today. My graduation took place at St Xaviers, Palayamkodu and U C College, Aluva respectively. The fact that my father was willing to educate me has been my greatest asset.
Koyipuram family was at the forefront in the construction of the A.M.M.H.S Karavoor(school) and the Karavaloor Marthoma Church. The two institutions were constructed under the leadership of the late Bishop Alexander Mar Theophilose, Rev. Geeverghese (Geeverghese Kathanar/ Harippattachan), Rev. Kalappila (Kalppila Kathanaar), M N Samuel Kasheesha, Rev. K G Ooman. From 1924 onwards the Koyipuram Thengupurayidam(coconut grove), the place where the Koyipuram Auditorium is situated now, was used by evangelists for missionary work. Since most of the Christian families in the area were backward socially and economically, the Koyipuram family had a responsibility to fulfill as leaders.
In the beginning, Kochumman (Ommechan)built a small shed in an area of 10 cents (one-hundredth of an acre) for worshipping purposes. The school stands in the area today. It was built in 1953 by adding an acre and a half to it. I was the headmaster of the school since then till the time I retired in 1976. The construction of the Marthoma Church also began around this time. There were riots amongst the Koyipuram-Kundomon families and the Pallivadakethil family regarding the same. Ironically enough the two groups were related. The fight was regarding the removal of soil for construction. Once, the fight resulted in a killing, after one group ganged up against another. Many including the vicar of the church and few Koyipuram-Kundumon family members were accused by the court of law for the same. A lot of family property was surrendered in the process. The case was dismissed in the end.
Gradually, the societal status of the family increased. A few youngsters of the family became prominent leaders who were turned to for sorting out socio-personal conflicts in the region. Instances of self-imposed punishment for case-settlements increased. Criminal cases followed as a result.
My father’s younger brother Kochumman had 9 children-7 boys and 2 daughters. Bahnaan, one among the seven sons died young. Mariamma Phillip(Kollam), K.O Varghese (Pappachan), K.O Benjamin, K.O Mamman(Channapatta, Mannur), Eliyamma Jacob(Nedumangadu), K.O Thomas(Somu), K.O Samuel (Joy-USA), K.O Abraham(Kochubabu, Palakkadu) are the other children respectively. Though Kochumman was the younger of the two sons, he moved out after constructing a house in one of the family properties. Later it was included in the will and transferred to Pappachan and then his son Roy. Kochumman’s family shifted to Mathra after a fire devoured their previous home. They lived in a three storey ‘naalukettu’ of the Mathra Thazhe Veetukar. They however, settled back in Karavaloor in the later years. They shifted to the block opposite AMMHS school. Additional rooms and a kitchen were added to the block during their stay there. This house was later inherited by Kochubabu.
Koyipuram History-A Timeline
Note: The data given below has been compiled from the details given by K.O Mammachan, K.O Samuel (Joy-USA) and Alexander Phillip (Kollam Babu).
KO Mammachan
Kollam Babu
KO Samuel (Joy)
None of us have seen Grandfather Kochukunju (Appachan). We have however, heard that he was a daring farmer. Bull-racing was his favorite sport. He used to hunt wild bears and deer with his gun. He also loaned money for interest and traded wood. When the family became financially sound, conflicts erupted between the well-established Hindu families in the area and the Koyipuram family. During the period, the barbers in Karavaloor were banned from providing hair-cuts to everyone except those belonging to the Hindu families thereby leaving the Christians with none to cut their hair. Grandfather Kochukunju was adamant on winning the game. Nanumoopar and Ramanmoopar, arrived from Chenkulam as a result. They’ve provided haircuts to the Christians in the area ever since. They are survived by their children who still live in Karavaloor. The conflict over the lordship of Karavaloor with the Hindu families finally ended up in a huge struggle. During the conflict, Grandfather Kochukunju sliced off the studded ear of a Lord in the Hindu family (we do not name the family here, since we are on good terms with them today) and injured him severely, with a warning that the consequences one has to face from hurting his family was perilous. The Hindu family got their vendetta. The case was ruled against Koyipuram and Grandfather Kochukunju was imprisoned in a dark prison cell for many years. After serving his term in prison, Grandfather Kochukunju, resorted to shadows, being accustomed to dingy darkness of his cell for a long time. It is said that he was an asthma patient by the time he was released and inhaled the powder of a herbal leaf (called ummathin ila) for temporary relief. After the death of Grandfather Kochukunju, his sons Phillipose and Ooman grew as renowned figures in the region. Farming was their main source of livelihood. The sheds were soon overflowing with bulls and cows. However, the vendetta of the Hindu family did not end in the previous generation. The son of the Lord who was injured attempted to murder Ooman seeking revenge. In a fight that ensued, the assailant’s arm was injured and almost severed by Ooman.
After marriage Ooman moved out to Mathra. The house, a naalukettu and the property belonged to Ramakrishna Pillai of Thazhethu Veetil. (Mammachayan recollects walking with his siblings for 6 kilometers to reach their school Punalur HSC). In the later years, a case was filed by the two parties claiming the 50 cents of land attached to it. The case was compromised and both parties got 25 cents each. The house in Mathra was then sold to Pattathanam Baby. This is when Ooman and family settled back in Karavaloor. Meanwhile a shop was being constructed opposite AMMHS for trading purposes. A house was constructed behind the shopping block. The house attached to the shopping block consisted of seven rooms and was covered with wooden planks and roof tiles. In addition, a huge kitchen (thatched with coconut leaves) was built 50 metres away from the house. The neat kitchen floor scrubbed and cleaned regularly with cow dung, the earthen pots with mouth watering cuisine and the ripe bunch of bananas that hung from the rafters still remain vivid in my childhood memories. When our first well was dug, we discovered a sort of bluish clay found only in bigger ponds. A second well was then dug at a distance after covering the first one. This mud was then used to raise the kitchen floor. A few still believe that there was a pond where the wet clay was found and that there was a small temple (Kovil) attached to it. A version of story behind our family name is that the name Koyipuram might have emerged since, our house was built over (purathu) or beside (apurathu) a Kovil. Another version says that, my Grandmother, a Hindu believer had a small Kovil in the family house and hence, the name. However, none of these claims can be validated by facts.
Omman family house: It was just opposite to AMMHS Karavaloor
The once family property was donated to the church for constructing the AMMHS (school) and Marthoma Church. Though many losses were incurred by the family and many conflicts followed as a result, it still grew strong and sturdy roots in the area.
A Rare Love Story
We do not know the name of Grandfather Kochukunju’s wife. It is believed that she belonged to a wealthy aristocratic Hindu family in Chathannur. Grandfather Kochukunju in his early years worked in a mana (a brahmin abode) in Manjadivilakathu, Chathannur. The landlords in the area contracted out their farming activities to him. Grandfather went there with his numerous bulls and plows and stayed there to plow the soil, harvest and measure the yield. At the time, he allegedly fell in love with the girl in the household and eloped with her to Karavaloor. In an age infuriated by caste-color distinctions and fanaticism, this was a daring adventure indeed! It is plausible that Grandfather’s nerve angered the Hindu community in Karavaloor and led to their rivalry with the family.
Grandmother never went to church and never dressed in chattayum mundum which was the traditional wear of the Christian ladies at the time. She was a fair Hindu maiden (probably, this is the secret of the black and white combination at Koyipuram!) when she arrived and never once compromised her identity. A few of the grandchildren even accompanied her in suryanamaskaaram (sun worship). (Joychaayan vows for this fact.)
‘All is fair in love and war.’ Our ancestors followed this saying verbatim. The Koyipuram family has evolved through a wonderful transition-interspersed with love, war and hard work. As a result, we now have a history to remember and a heritage to cherish!
Note: Philipose’s children, K P Thomas (Kunjuchayan) and his sisters called their Uncle Ooman, Uppavan. Hearing this Ooman’s children (beginning with Kollam Ammachi) too started calling him Uppavan. They called their father’s elder brother Philipose, Valiyappan.
The Family of Geeverghese: Kunjamma
My grandfather Geeverghese is the brother of Koyipuram Kochukunju. We lived in the property adjacent to the Karavaloor school. It was then sold to the Surveyor Sir. It is believed that Geeverghese was married to two women. He had four children in all. My father is his son Lukose. Mathaayi Ashaan, Kunjeli(Karavaloor) and Mariamma (Elempal) are his other siblings.
Geeverghese (Kunjappan), John(Bombay), Podipennu (Kokaadu) are my other siblings ,i.e, Lukose’s other children. Lalan and Lali are the children of Kunjappan.
Mathaayi Ashaan settled in Elempal and his children are Chellan and Baby.
The retired headmaster, K Baby, settled in Karavaloor is my son. He has three children.
Kunjeli was married off to a trader named Chacko. Chacko and family migrated from Elempal and settled in Karavaloor. George, Chellan, Chinamma, Ammini, Babu, Kunjumol, Leela, Kunjumon are respectively their children.
***
Translated By: Haritha Sharly Benjamin


കോയിപ്പുറം കുടുംബത്തിന്റെ നാള്‍ വഴികളില്‍എന്റെ വല്യപ്പച്ചന്‍ കൊച്ചുകുഞ്ഞിന്റെ പേരാണ് ആദ്യം ഒാര്‍ക്കാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെപിതാവിന്റെ പേര് ഒാര്‍മ്മയില്ല. അതേ സമയം അദ്ദേഹത്തിന്റെ കാലയളവില്‍ തന്നെ സര്‍ക്കാരില്‍നിന്ന് കൊടുത്ത ഇരട്ടത്തോക്ക് ഉളളതായി നേരിയ ഒാര്‍മ്മയുണ്ട്. സര്‍ക്കാര്‍ അന്ന് അദ്ദേഹത്തിന്ചില ഉത്തരവാദിത്വങ്ങള്‍ നല്‍കിയിരിക്കണം. വീട്ടിലെ കലമാന്റെ തലയ്ക്കും കൊമ്പിനുമൊക്കെഇത്രത്തോളം പഴക്കം ഉണ്ടായിരിക്കാം. ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പാകണം ഇൌ കുടുംബംകരവാളൂരിലേക്ക് കുടിയേറിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. അതേസമയം ചാത്തന്നൂരില്‍ഇതേ പേരിലുളള കുടുംബാംഗങ്ങള്‍ നിലവിലുണ്ട്.ഇവരുമായുളള ബന്ധം കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊച്ചുകുഞ്ഞ് അപ്പച്ചന്റെകാലത്തെ പ്രമാണത്തില്‍ തന്നെ കോയിപ്പുറം പുരയിടം എന്ന പേരുണ്ടായിരുന്നു. ആ പുരയിടത്തില്‍താമസിച്ചിരുന്നവര്‍ ആയതിനാല്‍ കോയിപ്പുറം എന്ന വീട്ടുപേര് വന്നുവെന്ന് എന്ന് കരുതാം.ഒരു ഹൈന്ദവ കുടുംബത്തില്‍ നിന്നും പോങ്ങനാട് പുരയിടം പിന്നീട് വാങ്ങിയതാണ്. ആ പുരയിടത്തില്‍താമസിച്ചവര്‍ എന്നതിനാല്‍ പോങ്ങനാട്ടുകാര്‍ എന്നും നാട്ടുകാര്‍ വിളിച്ചിരുന്നു.

Koyipuram family begins from here... Now Late KP Thomas's son Sarosh Thomas & Family resides here.

Late K.Thomas


kകൊച്ചുകുഞ്ഞ് അപ്പച്ചന്‍ ഇരുനിറവും ഒത്തഉയരവും ഉളള ഒരു കര്‍ഷകനായിരുന്നു. തോക്ക് ഉളളതിനാല്‍ ഒരു നല്ല ഗണ്‍മാന്‍ കൂടിയായിരുന്നു.മറിയാമ്മ(പേര് ഇതുതന്നെയെന്നാണ് ഒാര്‍മ്മ.)യായിരുന്നു വല്യമ്മച്ചി. ചാത്തന്നൂര്‍, കൈതക്കുഴിമഞ്ചാടിവിളാകത്ത് നിന്നാണ് വല്യമ്മച്ചി കരവാളൂരിലേക്ക് വന്നത്.
കൊച്ചുകുഞ്ഞിന്റെ സഹോദരങ്ങളാണ് വാര്യത്തെമത്തായിയുടെ അപ്പന്‍ യോന (യോഹന്നാന്‍?) മത്തായി ആശാന്‍ എന്നുവിളിക്കുന്ന കോയിപ്പുറത്ത് മത്തായിയുടെ പിതാവ് ഗീവര്‍ഗീസും സഹോദരിമാരും.പ്ളാവിലയില്‍ സര്‍വെയര്‍ സാറിന്റെ അമ്മ (പേര്?) വടക്കേ അറ്റത്ത് മാവി (പേര്?) കുഴിയത്തെ മാവി (പേര്?) എന്നിവരായിരുന്നു പെണ്‍മക്കള്‍. ഇവരുംകരവാളൂരില്‍ തന്നെയായിരുന്നു വംശപരമ്പരയായി താമസം.
മത്തായി ആശാന്റെ പിതാവ് ഗീവര്‍ഗീസ് രണ്ട്വിവാഹം കഴിച്ചിട്ടുണ്ട്. ഇവരില്‍ ഒരു വിഭാഗം പുനലൂര്‍ ഇളമ്പലില്‍ നല്ല നിലയില്‍ കഴിയുന്നു.കരവാളൂര്‍ വാര്യത്തെ യോന അന്നത്തെ ധനികരില്‍ മുന്‍പന്തിയില്‍ ആയിരുന്നു. അദ്ദേഹം വില്ല്വണ്ടിയില്‍ സഞ്ചരിക്കുന്നത് ഒാര്‍മ്മയുണ്ട്. മക്കള്‍ ജനിച്ചതിന് ശേഷം (വാര്യത്ത് മത്തായിയുംമറ്റും) പെട്ടെന്നുതന്നെ കുടുംബം സാമ്പത്തികമായി തകര്‍ന്നുപോവുകയുണ്ടായി. മക്കളില്‍ഒരാള്‍ ജനിച്ചപ്പോള്‍ കുഞ്ഞ് പന്ത്രണ്ടില്‍ വ്യാഴമാണെന്നും (11 ല്‍ വ്യാഴമാണത്രെ വിശിഷ്ടം)അതിനാല്‍ കുടുംബം നശിക്കുമെന്നും ജോത്സ്യന്‍ പ്രവചിച്ചതായി കേട്ടറിവുണ്ട്. ഏതായാലുംധൂര്‍ത്തും കാര്യശേഷിയില്ലായ്മയും കൊണ്ട് ആ കുടുംബത്തിലെ പിന്‍തലമുറക്കാര്‍ കൂലിവേലചെയ്ത് പോലും ജീവിക്കേണ്ടി വന്നു.
കൊച്ചുകുഞ്ഞിന്റെ രണ്ട് ആണ്‍മക്കളില്‍മൂത്തവനായിരുന്നു എന്റെ അപ്പച്ചന്‍ കെ.ഫിലിപ്പ്്. (ഫിലിപ്പോസ് എന്നും വല്യപ്പാന്‍ എന്നുംപൊതുവെ അറിയപ്പെട്ടിരുന്നു). അനുജന്‍ ആയിരുന്നു കെ.ഉമ്മന്‍. (കൊച്ചുമ്മനെന്നും കൊച്ചുപ്പാനെന്നുംഅറിയപ്പെട്ടിരുന്നു). ഭൂസ്വത്ത് ധാരാളമായി വന്നുചേര്‍ന്നതോടുകൂടി നാട്ടുകാര്‍ മുതലാളിഎന്ന പേരിലാണ് രണ്ട് സഹോദരങ്ങളേയും അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍ ഇവരിലാര്‍ക്കുംകച്ചവടം ഇല്ലായിരുന്നു. കൃഷിയായിരുന്നു പ്രധാന വരുമാന മാര്‍ഗം.
ഇവരുടെ കാലഘട്ടത്തിലാണ് ഇൌ പ്രദേശത്ത്കുടുംബം കൂടുതല്‍ നിലവും പുരയിടവും വാങ്ങുന്നത്. നായര്‍ കുടുംബങ്ങള്‍ക്ക് ആധിപത്യമുണ്ടായിരുന്നഇൌ മേഖലയില്‍ കോയിപ്പുറം കുടുംബം സാമ്പത്തികമായും സാമൂഹികമായും ചുവടുറപ്പിച്ചത് ഇൌകാലഘട്ടത്തിലാണ്. ഇത് 19ാം നൂറ്റാണ്ടിന്റെ അവസാന കാലമായിരുന്നു.
എന്റെ അപ്പച്ചന്‍ ഫിലിപ്പോസ് ചെങ്കുളംപാലമൂട്ടില്‍ വീട്ടില്‍ മറിയാമ്മയെയാണ് വിവാഹം കഴിച്ചത്. അപ്പച്ചന്റെ ഇളയ അനുജന്‍ കൊച്ചുമ്മന്‍വിവാഹം കഴിച്ചത് കരവാളൂരില്‍ വന്ന് സ്ഥിരതാമസമാക്കിയ എല്‍.എം.എസ് സ്കൂള്‍ അധ്യാപകനായ(1904) കോരുത് സാറിന്റെ മകളായ ഏലിയാമ്മയാണ്. ഇതാണ് കരവാളൂര്‍ കുണ്ടുമണ്‍ കുടുംബവുമായികോയിപ്പുറത്തിന്റെ ബന്ധം. ഇതോടെ കരവാളൂരിലെ രണ്ട് പ്രബലകുടുംബങ്ങള്‍ തമ്മിലുളള ബന്ധംദൃഢമായി.
നിരവധി കാളകളും കലപ്പയുമൊക്കെയായി നെല്‍കൃഷിയുടെബഹളമായിരുന്നു കുടുംബത്ത് മിക്കപ്പോഴും. മരമടി മത്സരങ്ങളില്‍ കമ്പക്കാരായിരുന്നു കൊച്ചുമ്മനുംഎന്റെ അപ്പന്‍ ഫിലിപ്പോസും. നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഞാറ് നടാനും കൊയ്ത്തിനുമൊക്കെകുറവ, പുലയ സമുദായത്തിലുളള നിരവധി പേര്‍ എന്നും പണിക്കുണ്ടായിരുന്നു. തമ്പ്രാന്‍, കൊച്ചമ്പ്രാന്‍എന്നൊക്കെയായിരുന്നു അവര്‍ കുടുംബാംഗങ്ങളെ വിളിച്ചിരുന്നത്. ഞാന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ആയതോടെ സാറ് തമ്പ്രാന്‍ എന്നായി വിളി. പിന്നീട് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത്തമ്പ്രാന്‍ വിളി പാടില്ലെന്ന് ഉത്തരവ് ഉണ്ടായതിനെ തുടര്‍ന്നാണ് അത്തരം വിളികള്‍ ഇല്ലാതായത്.
എന്റെ അപ്പച്ചന് ഞാന്‍ ഏകമകനാണ്. ശോശാമ്മ,കുഞ്ഞമ്മ, ഏലിയാമ്മ എന്നിവരാണ് സഹോദരിമാര്‍. ഇവരെ പുനലൂര്‍, ആലുവ, വെഞ്ചേമ്പ് എന്നിവടങ്ങളിലായിവിവാഹം കഴിപ്പിച്ചയച്ചു. കരവാളൂരില്‍ അന്ന് മൂന്നാം €ാസ് വിദ്യാഭ്യാസം വരേയെ നിലവില്‍ഉണ്ടായിരുന്നുളളൂ. അന്നത്തെ പ്രമുഖ നായര്‍ കുടുംബങ്ങളില്‍ ഒന്നായ മരങ്ങാട്ട് കുടുംബമായിരുന്നുസ്കൂള്‍ സ്ഥാപിച്ചത്. എല്ലാവരും സ്നേഹപൂര്‍വ്വം മാനേജര്‍ എന്ന് വിളിച്ചിരുന്ന ഒരു കാരണവര്‍ക്കായിരുന്നുസ്കൂള്‍ നടത്തിപ്പിന്റെ ചുമതല. പിന്നീട് ഇൌ സ്കൂള്‍ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂളായിമാറി. ഇതിനാല്‍ തന്നെ മൂന്നാം €ാസിനുശേഷം പുനലൂര്‍ മിഷന്‍ സ്കൂളിലാണ്(ഇന്ന് അതില്ല.)പഠിച്ചത്. പാളയംകോട് സെന്റ് സേവ്യര്‍സ്, ആലുവാ യു.സി കോളേജ് എന്നിവിടങ്ങളിലായിരുന്നുഎന്റെ വിദ്യാഭ്യാസം. അപ്പച്ചന്‍ പഠിപ്പിക്കാന്‍ തയ്യാറായതാണ് ജീവിതത്തിലെ വഴിത്തിരിവായതെന്ന്ഞാന്‍ കരുതുന്നു.
ഇപ്പോഴത്തെ എ.എം.എം.എച്ച.എസ് കരവാളൂര്‍,ബഥേല്‍ മാര്‍ത്തോമ്മാ പളളി കരവാളൂര്‍ എന്നിവയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും മുന്‍നിരയിലായിരുന്നുകോയിപ്പുറം കുടുംബാംഗങ്ങള്‍. കാലം ചെയ്ത അലക്സാണ്ടര്‍ മാര്‍ തിയോഫലിസ് തിരുമേനി, ഗീവര്‍ഗീസ്കത്തനാര്‍(ഹരിപ്പാട്ടച്ചന്‍), കളപ്പിലാ കത്തനാര്‍, എം.എന്‍ ശാമുവേല്‍ കശീശ്ശ, കെ.ജിഉമ്മനച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പളളിയും പളളികുടവും നിര്‍മ്മിച്ചത്. 1924 മുതല്‍കരവാളൂരില്‍ കോയിപ്പുറം വക തെങ്ങിന്‍പുരയിടത്തില്‍ (ഇപ്പോള്‍ കോയിപ്പുറം ഒാഡിറ്റോറിയംനില്‍ക്കുന്ന സ്ഥലം) സുവിശേഷ പ്രസംഗങ്ങള്‍ നടന്നിരുന്നു. ഇൌ പ്രദേശത്തെ ഭൂരിഭാഗം കൃസ്തീയകുടുംബങ്ങളും സാമ്പത്തികമായി പിന്നിലായിരുന്നതിനാല്‍ കോയിപ്പുറം കുടുംബത്തിന് നേതൃപരമായുംസാമ്പത്തികമായുമുളള ഉത്തരവാദിത്വം കൂടി.
Late K.Kochuman S/o Kochukunju
Late Eliamma W/o K.Kochumman
കൊച്ചുമ്മന്‍ പ്രാര്‍ത്ഥനക്കായി പത്ത്സെന്റ് സ്ഥലത്ത് ഒരു ചെറിയ ഒാലമേഞ്ഞ കെട്ടിടം ആദ്യം പണിതു. ഇപ്പോള്‍ സ്കൂള്‍ നില്‍ക്കുന്നസ്ഥലത്തായിരുന്നു അത്. പിന്നീട് നല്‍കിയ അരയേക്കര്‍ സ്ഥലവും പുറമേ വാങ്ങിയ ഒരേക്കര്‍സ്ഥലവും കൂടിച്ചേര്‍ത്താണ് 1953 ല്‍ സ്കൂള്‍ ആരംഭിക്കുന്നത്. അന്നുമുതല്‍ റിട്ടയര്‍ചെയ്യുംവരെ(1976) ഞാന്‍ തന്നെയായിരുന്നു സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍.
ഏതാണ്ട് ഇതേ സമയത്ത് തന്നെ പണിയും ആരംഭിച്ചു.പളളി പണിയുമായി ബന്ധപ്പെട്ട് കോയിപ്പുറം, കുണ്ടുമണ്‍ കുടുംബാംഗങ്ങളും പളളിവടക്കേതില്‍കുടുംബാംഗങ്ങളുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇൌ കുടുംബവുമായും കോയിപ്പുറം കുടുംബത്തിന്ബന്ധമുണ്ടായിരുന്നു. മണ്ണെടുക്കുന്നത് സംബന്ധിച്ച തര്‍ക്കമായിരുന്നു അത്. ഒരുഘട്ടത്തില്‍ഇത് സംഘം ചേര്‍ന്നുളള ഏറ്റുമുട്ടലില്‍ കലാശിക്കുകയും എതിര്‍ ഭാഗത്തെ ഒരാള്‍ കൊല്ലപ്പെടുകയുംചെയ്തു. പളളി വികാരിയും കുണ്ടുമണ്‍, കോയിപ്പുറം കുടുംബാംഗങ്ങളും ഉള്‍പ്പടെ നിരവധിപേര്‍പ്രതികളായി. ഇൌ കേസ് നടത്താന്‍ കുടുംബത്തിന്റെ ഒട്ടേറെ വസ്തുവകകള്‍ വിറ്റഴിക്കേണ്ടിവന്നു.കേസ് വെറുതെ വിട്ടു.
കുടുംബത്തിന്റെ പ്രതാപം വര്‍ധിക്കുകയുംചെറുപ്പക്കാരായ ആണ്‍മക്കള്‍ നാട്ടിലെ സാമൂഹിക ജീവിതത്തിലും പ്രശ്നങ്ങളിലും ഇടപെടുകയുംചെയ്തതോടെ പലവിധത്തിലുളള ക്രിമിനല്‍ കേസുകളും നിലവില്‍ വന്നു. ഇടപ്രഭുക്കന്മാര്‍, നാട്ടുപ്രമാണികള്‍എന്നൊക്കെ ചരിത്രത്തില്‍ വിശേഷിപ്പിക്കുന്ന ഒരു പശ്ചാത്തലമായിരുന്നു കുടുംബത്തില്‍.കേസുകള്‍ തീര്‍പ്പാക്കാനും മറ്റും മറ്റുളളവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നഅവസരങ്ങള്‍ നിരവധി. ഇതില്‍ പലതും ക്രിമിനല്‍ കേസുകളായി മാറുകയും ചെയ്തു.
എന്റെ അപ്പച്ചന്‍ ഫിലിപ്പോസിന്റെ അനുജന്‍കൊച്ചുമ്മന് 9 മക്കളായിരുന്നു. ഇതില്‍ 7 ആണും 2 പെണ്ണും. 7 മക്കളില്‍ ബഹനാന്‍ ചെറുപ്പത്തിലേമരണമടഞ്ഞു. മറിയാമ്മ ഫിലിപ്പ്(കൊല്ലം), കെ.ഒ വര്‍ഗീസ്(പാപ്പച്ചന്‍), കെ.ഒ ബെഞ്ചമിന്‍,കെ.ഒ മാമ്മന്‍(ചണ്ണപ്പേട്ട, മണ്ണൂര്‍), ഏലിയാമ്മ ജേക്കബ്(നെടുമങ്ങാട്), കെ.ഒ തോമസ്(സോമു), കെ.ഒ സാമുവേല്‍(ജോയി- യു.എസ്.എ), കെ.ഒ എബ്രഹാം(കൊച്ചുബാബു- പാലക്കാട്) എന്നിവരാണ്മക്കള്‍. ബഹനാന്‍ എന്നയാള്‍ ചെറുപ്പത്തിലെ മരണമടഞ്ഞു.
അനുജന്‍ കൊച്ചുമ്മന്‍ ആണെങ്കിലും ഭാഗഉടമ്പടിപ്രകാരം അദ്ദേഹം കുടുംബ വക സ്ഥലത്ത് വീട് വച്ച് താമസം മാറുകയായിരുന്നു. (പിന്നീടിത്പാപ്പച്ചന്റേയും മകന്‍ റോയിയുടേയും ഭാഗത്തില്‍ ഉള്‍പ്പെട്ടു). ഇവിടെ നിന്നാണ് കൊച്ചുമ്മന്റെകുടുംബം മാത്രയിലേക്ക് താമസം മാറുന്നത്. മാത്ര താഴേവീട്ടുകാരുടെ മൂന്ന് തട്ടുളള നാലുകെട്ടുംഅറയും നിരയുമുളള വീട്ടിലായിരുന്നു അവര്‍ താമസം. ഇവര്‍ കുറെ നാള്‍ അവിടെ താമസിച്ചെങ്കിലുംആ വസ്തുവിന്‍മേല്‍ മുമ്പത്തെ അവകാശികളില്‍ ചിലരുമായി ഒരു അവകാശ തര്‍ക്കം ഉണ്ടാവുകയുംകേസിനെത്തുടര്‍ന്ന് വീണ്ടും കരവാളൂരിലേക്ക് താമസം മാറുകയും ചെയ്തു. ഇപ്പോള്‍ എ.എം.എംഎച്ച്. എസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ എതിര്‍വശത്തുളള കടമുറിയിലേക്കാണ്(ഇത് പിന്നീട് കൊച്ചുബാബുവിന് കുടുംബ ഒാഹരിയായി നല്‍കി)അടിയന്തര സാഹചര്യത്തില്‍ താമസംമാറിയത്. അവിടെ താമസിച്ചുകൊണ്ട് മുറികള്‍ കൂട്ടിച്ചേര്‍ക്കുകയും അടുക്കള പ്രത്യേകമായിപണിയുകയുമാണുണ്ടായത്.


കുടുംബത്തിന്റെ നാള്‍വഴികള്‍
(കുറിപ്പ്- കെ.ഒ മാമ്മച്ചന്‍ (മണ്ണൂര്‍), കെ.ഒ സാമുവേല്‍(ജോയ് യു.എസ്.എ), അലക്സാണ്ടര്‍ ഫിലിപ്പ് (കൊല്ലം ബാബു) ഇവരില്‍ നിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. - എഡിറ്റര്‍)
KO Mammachan
Kollam Babu
KO Samuel (Joy)
കൊച്ചുകുഞ്ഞ് അപ്പച്ചനെ ഞങ്ങള്‍ കണ്ടിട്ടില്ല. കേട്ടറിഞ്ഞ വിവരങ്ങള്‍ അനുസരിച്ച് അദ്ദേഹം ഒരു മികച്ച കര്‍ഷകനും ധീരനുമായിരുന്നു. മരമടി മത്സരം ഇഷ്ടവിനോദമായിരുന്നു. നാടന്‍ തോക്കുമായി കാട്ടില്‍പ്പോയി കരടിയേയും മാനിനേയുമൊക്കെ വെടിവച്ചതായി അറിയാം. കൂടാതെ തടികച്ചവടവും പണം പലിശക്ക് കൊടുക്കലും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. സാമ്പത്തികമായി ശക്തി ആര്‍ജിച്ചപ്പോള്‍ കരവാളൂരില്‍ പ്രബലമായിരുന്ന ചില ഹൈന്ദവ കുടുംബങ്ങളുമായി ഇൌ കുടുംബം സ്പര്‍ദ്ധയിലായി. മണ്ണിനും നാട്ടുപ്രമാണിത്വത്തിനും വേണ്ടിയുളള പോരാട്ടം ദീര്‍ഘനാള്‍ നിലനിന്നു. കരവാളൂരിലെ ബാര്‍ബറന്മാര്‍ ഹൈന്ദവവിഭാഗത്തിലെ ഉന്നതകുല ജാതര്‍ക്ക് മാത്രമേ ക്ഷൌരം ചെയ്യാവൂ എന്ന് ഭീഷണിയുണ്ടായതോടെ കൃസ്ത്യാനികള്‍ക്ക് മുടിവെട്ടിക്കാന്‍ കഴിയാതെയായി. ഇതിനെ മറികടക്കാന്‍ കൊച്ചുകുഞ്ഞ് അപ്പച്ചന്‍ ചെങ്കുളം എന്ന സ്ഥലത്തുനിന്ന് ബാര്‍ബറന്മാരായ നാണുമൂപ്പരേയും രാമന്‍മൂപ്പരേയും കരവാളൂരില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. ഇവരാണ് പിന്നീട് കൃസ്ത്യാനികള്‍ക്ക് മുടിവെട്ടിയിരുന്നത്. ഇവരുടെ പരമ്പര ഇപ്പോഴും കരവാളൂരിലുണ്ട്. കരവാളൂരിന്റെ പ്രമാണിത്വത്തിനായി ഹൈന്ദവ കുടുംബങ്ങളുമായുളള സംഘര്‍ഷം ഒടുവില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചു. ഒരു പ്രമുഖ ഹൈന്ദവ കുടുംബത്തിലെ (ഇൌ കുടുംബവുമായി ഇപ്പോള്‍ നാം നല്ല ബന്ധത്തിലായതിനാല്‍ കുടുംബപ്പേര് ചേര്‍ക്കുന്നില്ല) കാരണവരുടെ കടുക്കനിട്ട കാത് അറുക്കുകയും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തങ്ങളില്‍ ആരെയെങ്കിലും ഉപദ്രവിച്ചാല്‍ ഫലം ഇതാണെന്ന് കൊച്ചുകുഞ്ഞ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കാത് മുറിഞ്ഞ കാരണവര്‍ ഇതേതുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായി. പ്രബലമായ ഇൌ ഹൈന്ദവ കുടുംബം നല്‍കിയ കേസ് കൊച്ചുകുഞ്ഞ് അപ്പച്ചനെ ജയിലഴികള്‍ക്കുളളിലാക്കി. അപ്പച്ചന്‍ ദീര്‍ഘനാള്‍ ഇരുളടഞ്ഞ ജയില്‍ മുറിയില്‍ കഴിഞ്ഞതായി പറയപ്പെടുന്നു. ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ വെളിച്ചത്തെ അഭിമുഖീകരിക്കാനുളള ശേഷി അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് നഷ്ടമായി. ശിഷ്ടകാലം അദ്ദേഹം ഇരുട്ടില്‍ കഴിയേണ്ടിവന്നുവെന്നും ആസ്ത്മ രോഗിയായിരുന്നുവെന്നും കരുതപ്പെടുന്നു. ആസ്ത്മയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മത്തിന്‍ ഇല ഉണക്കിപ്പൊടിച്ച് പുകയ്ക്കാറുണ്ടായിരുന്നു. കൊച്ചുകുഞ്ഞ് അപ്പച്ചന്റെ കാലശേഷം മക്കളായ ഫിലിപ്പോസും ഉമ്മനും പ്രബലരായി വളര്‍ന്നു. കൃഷിയായിരുന്നു പ്രധാന തൊഴില്‍. കാളകളേയും പശുക്കളേയും കൊണ്ട് തൊഴുത്ത് നിറഞ്ഞു. ഇതിനൊപ്പം നാട്ടിലെ കുടിപ്പകയും തുടര്‍ന്നു. ഉമ്മനെ കൊലപ്പെടുത്താന്‍ മുമ്പ് കാതറുത്ത കാരണവരുടെ മകന്‍ ശ്രമിച്ചു. ഇൌ പോരാട്ടത്തില്‍ ഉമ്മന്‍ അക്രമിയുടെ കൈവെട്ടി.
വിവാഹിതനായതോടെ ഇളയമകന്‍ ഉമ്മന്‍ താമസം മാറി(പിന്നീട് പാപ്പച്ചായനും കുടുംബവും താമസിച്ചിരുന്ന വീട്). അവിടെ നിന്നാണ് മാത്രയില്‍ താമസിക്കാന്‍ പോകുന്നത്. താഴേക്കാര്‍ എന്ന കുടുംബത്തിലെ വേലുപ്പിളളയുടെ മകന്‍ രാമകൃഷ്ണപിളളയുടെ കൈവശമുളള ഒരു വലിയ നാലുകെട്ടും പുരയിടവുമായിരുന്നു അത്. അതിനോടൊപ്പമുളള അമ്പത് സെന്റ് സ്ഥലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കുടുംബത്തിലെ ഒരു വിഭാഗം അവകാശപ്പെടുകയും കേസാവുകയും ചെയ്തു. ഇൌ കേസ് ഒത്തുതീരുകയും പിന്നീട് 25 സെന്റ് വീതം ഇരുകൂട്ടര്‍ക്കും ലഭിക്കുകയും ചെയ്തു. (മാത്രയില്‍ 6 കിലോമീറ്റര്‍ അകലെയുളള പുനലൂര്‍ എച്ച്. എസിലേക്ക് താനും സഹോദരങ്ങളും നടന്നുപോയി പഠിച്ചിരുന്നത് മാമ്മച്ചായന്‍ ഒാര്‍ക്കുന്നു). ഇതിനിടയില്‍ കരവാളൂര്‍ എ.എം.എം.എച്ച്.എസിന് എതിര്‍വശം കടമുറികളും പിന്നില്‍ വീടും (ഉമ്മന്‍) പണിയുന്നുണ്ടായിരുന്നു. പിന്നീട് മാത്രയിലെ വീട് പട്ടത്താനം ബേബിക്ക് വിലക്ക് നല്‍കി. അദ്ദേഹം ആ വലിയ നാലുകെട്ട് പൊളിച്ച് തടി പത്തനാപുരത്ത് കൊണ്ടുപോയി. ധാരാളം തടിയുളള ഒരു നാലുകെട്ടായിരുന്നു അത്.
കരവാളൂരിലെ കടമുറികളുളള വീട്ടിലേക്ക് ഇങ്ങനെയാണ് താമസം മാറിയത്. നിരപ്പലകകളുളള ഒാടിട്ട ആ വീടിന് ഏഴ് മുറികള്‍ ഉണ്ടായിരുന്നു. കൂടാതെ അമ്പതു മീറ്റര്‍ അകലെയായി ഒാലമേഞ്ഞ ഒരു വലിയ അടുക്കളയും പിന്നീട് പണിതു. ചാണകം മെഴുകി വൃത്തിയായി സൂക്ഷിച്ചിരുന്ന അടുക്കളയിലെ പത്തായവും ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഉറിയും തൂങ്ങിക്കിടക്കുന്ന പഴക്കുലകളും ഇപ്പോഴും ഒാര്‍മ്മകളില്‍ നിറയുന്നു.
Omman family house: It was just opposite to AMMHS Karavaloor
വീടിന് സമീപം കിണര്‍ കുഴിക്കാന്‍ തുടങ്ങിയപ്പോള്‍ ചിറയില്‍ നിന്നുളള മണ്ണ് പോലെ ഒരു തരം നീല കലര്‍ന്ന നനവുളള കളിമണ്ണ് ഇളകിവന്നു. ഇൌ കിണര്‍ നികത്തി പിന്നീട് കുറച്ചകലെ മറ്റൊരു കിണര്‍ കുഴിക്കുകയായിരുന്നു. ഇതിലെ മണ്ണുപയോഗിച്ചാണ് അടുക്കളയുടെ തറ ഉയര്‍ത്തിയത്. നനഞ്ഞ കളിമണ്ണ് ഉളള സ്ഥലും ഒരു ചിറയായിരുന്നുവെന്നും അതിനോട് ചേര്‍ന്ന് ഒരു കോവില്‍ (ക്ഷേത്രം)ഉണ്ടായിരുന്നിരിക്കാമെന്നും ചിലരെങ്കിലും കരുതുന്നു. കോവില്‍ പുറത്ത് നിര്‍മ്മിച്ച വീടായതിനാല്‍ കോയിപ്പുറം എന്ന പേര് വന്നു എന്ന് കരുതുന്നവരുണ്ട്. കോവിലിന് അപ്പുറമുളള വീട് കോയിപ്പുറമായി ലോപിച്ചതാകാം എന്ന് കരുതുന്നവരുമുണ്ട്. ഹിന്ദുമത വിശ്വാസിയായ വല്ല്യമ്മക്ക് കുടുംബത്തില്‍ ഒരു ചെറിയ കോവില്‍ ഉണ്ടായിരുന്നുവെന്നും അങ്ങനെ അത് കോവില്‍പ്പുര ആയെന്നും പിന്നീട് കോയിപ്പുറമായി ലോപിച്ചെന്നും കരുതുന്നവരും ഉണ്ട്. ഏതായാലും ഇൌ വ്യാഖാനങ്ങള്‍ ഒന്നും ആധികാരികമല്ല.
കുടുംബത്തിന്റെ വക സ്ഥലം നല്‍കിയാണ് സ്കൂളും പളളിയും പണിതത്. പളളിയുമായി ബന്ധപ്പെട്ട കേസിലും മറ്റ് പൊതു കാര്യങ്ങളിലും ഇടപെട്ട് കുടുംബത്തിന് ഏറെ കഷ്ടനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും നാട്ടിലെ ഒരു പ്രബല കുടുംബമായി കോയിപ്പുറം വളരുകയായിരുന്നു.
അപൂര്‍വ്വമായ ഒരു പ്രണയകഥ
കൊച്ചുകുഞ്ഞപ്പച്ചന്റെ ഭാര്യയുടെ പേര് വ്യക്തമല്ല. ഇവരുടേത് ഒരു പ്രണയവിവാഹമായിരുന്നുവെന്നും വല്യമ്മ ചാത്തന്നൂരിലെ ഒരു പ്രമുഖ ഹൈന്ദവ കുടുംബത്തിലേതായിരുന്നുവെന്നും കരുതപ്പെടുന്നു. ചാത്തന്നൂര്‍ മഞ്ചാടിവിളാകത്ത് ഒരു മനയില്‍ ജോലിചെയ്തിരുന്നു കൊച്ചുകുഞ്ഞപ്പച്ചന്‍. നിലം ഉഴുവാനും കൃഷി ചെയ്യാനും പൊലി അളക്കാനുമൊക്കെ അദ്ദേഹം അവിടെ തങ്ങിയിരുന്നു. കാളയും കലപ്പയുമൊക്കെയായി ചെന്ന് കരാറില്‍ ഉളള പണിയായിരുന്നു. ഇതിനിടയില്‍ ആ കുടുംബത്തിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും ഇരുവരും കരവാളൂരിലേക്ക് ഒളിച്ചോടുകയും ചെയ്തതായി കരുതപ്പെടുന്നു. ജാതിഭ്രാന്ത് മൂത്ത് നിന്നിരുന്ന കാലഘട്ടത്തില്‍ ഇത് അതിസാഹസികമായ ഒരു ബന്ധമായിരുന്നു. ഒരു പക്ഷെ ഇക്കാര്യവും കരവാളൂരിലെ ഹൈന്ദവ കുടുംബങ്ങളെ ചൊടിപ്പിച്ചിരിക്കണം. ശത്രുതക്ക് ഇതും കാരണമാകാം.
ഇതിന് ശേഷമുളള കാര്യങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട് അറിയാമെന്ന് മാമ്മച്ചായനും ജോയിച്ചായനും സാക്ഷ്യപ്പെടുത്തുന്നു. വല്യമ്മ ഒരിക്കലും പളളിയില്‍ പോയിരുന്നില്ല. കൃസ്ത്യാനികളുടെ വസ്ത്രമായ ചട്ടയും മുണ്ടും അണിഞ്ഞിരുന്നില്ല. ഹൈന്ദവ രീതിയിലുളള വസ്ത്രധാരണമായിരുന്നു നടത്തിയിരുന്നത്. നല്ല വെളള നിറമുളള സുന്ദരിയായിരുന്നു വല്യമ്മ(ഇതാണ് കോയിപ്പുറം കുടുംബത്തിലെ അംഗങ്ങളുടെ ബ്ളാക്ക് ആന്റ്് വൈറ്റ് രഹസ്യം). കൊച്ചുമക്കളില്‍ പലരും വല്യമ്മയോടൊപ്പം സൂര്യനമസ്കാരവും പൂജകളും ചെയ്തിരുന്നു(ജോയിച്ചായന്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു).
ചുരുക്കത്തില്‍ പോരാട്ടവും പ്രണയവും കഠിനാധ്വാനവും കലര്‍ന്ന ഒരു ചരിത്രമാണ് കോയിപ്പുറത്തിന്റേത്. സ്നേഹിക്കുന്നവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ശത്രുക്കളെ വിട്ടുവീഴ്ചയില്ലാതെ നേരിടുകയും ചെയ്യുന്ന സ്വഭാവമായിരുന്നു മുന്‍തലമുറയുടേത്.
കുറിപ്പ്: ഉമ്മന്‍ മുതലാളിയെ മൂത്തസഹോദരന്‍ ഫിലിപ്പോസ് മുതലാളിയുടെ മക്കള്‍, കെ.പി തോമസും(കുഞ്ഞൂച്ചായന്‍) സഹോദരിമാരും ഉപ്പാവന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഇത് കേട്ട് ഉമ്മന്റെ മൂത്തമകളും (കൊല്ലം അമ്മച്ചി) മറ്റ് സഹോദരങ്ങളും ഉപ്പാവന്‍ എന്ന് തന്നെ പിതാവിനെ വിളിച്ചു. പിതാവിന്റെ മൂത്ത സഹോദരനെ അവര്‍ വലിയ ഉപ്പാവന്‍ എന്ന് വിളിച്ചു. അത് പിന്നീട് ലോപിച്ച് വല്യപ്പാന്‍ എന്നായി.


കോയിപ്പുറം ഗീവര്‍ഗീസിന്റെ കുടുംബം: കുഞ്ഞമ്മ
കോയിപ്പുറത്ത് കൊച്ചുകുഞ്ഞിന്റെ സഹോദരന്‍ ഗീവര്‍ഗീസാണ് എന്റെ വല്യപ്പന്‍. കരവാളൂര്‍ സ്കൂളിനോട് ചേര്‍ന്ന് കിടന്നിരുന്ന പുരയിടത്തിലായിരുന്നു താമസം. പിന്നീട് അത് സര്‍വെയര്‍ സാറിന് വില്‍ക്കുകയായിരുന്നു. ഗീവര്‍ഗീസ് വല്യപ്പച്ചന്‍ രണ്ട് വിവാഹം കഴിച്ചതായാണ് അറിവ്. ഇതില്‍ രണ്ടിലുമായി നാല് മക്കളാണുളളത്.
മകനായ ലൂക്കോസാണ് എന്റെ പിതാവ്. കൂടാതെ ഗീവര്‍ഗീസ്(കുഞ്ഞപ്പന്‍), ജോണ്‍(ബോംബെ), പൊടിപെണ്ണ്(കോക്കാട്) എന്നിവരാണ് മറ്റ് മക്കള്‍. കുഞ്ഞപ്പന്റെ മക്കളാണ് ലാലനും ലാലിയും.
മറ്റൊരു മകനായ മത്തായി ആശാന്‍ എന്ന് പൊതുവെ അറിയപ്പെടുന്ന മത്തായി ഇളംമ്പലായിരുന്നു ഏറെ നാള്‍ താമസം. ചെല്ലന്‍, ബേബി എന്നിവരാണ് മക്കള്‍.
എന്റെ മകനാണ് കരവാളൂരില്‍ സ്ഥിരതാമസമാക്കിയിട്ടുളള ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്ത കെ.ബേബി. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
ലൂക്കോസിന്റെ മകളായ കുഞ്ഞേലി എന്ന് വിളിക്കുന്ന മാവിയെ കച്ചവടക്കാരനായ ചാക്കോയാണ് വിവാഹം കഴിച്ചത്. ഇവരും കുടുംബവും പിന്നീട് ഇളംമ്പലില്‍ നിന്ന് കരവാളൂരില്‍ വന്ന് താമസമാക്കി. ജോര്‍ജ്, ചെല്ലന്‍, ചിന്നമ്മ, അമ്മിണി, ബാബു, കുഞ്ഞുമോള്‍, മോളി, ലീല, കുഞ്ഞുമോന്‍ എന്നിവരാണ് മക്കള്‍. ഇതില്‍ ചെല്ലന്‍ മരിച്ചുപോയി. ജോര്‍ജ്, ചിന്നമ്മ, ബാബു, മോളി, കുഞ്ഞുമോന്‍ തുടങ്ങിയവര്‍ കരവാളൂരില്‍ താമസമുണ്ട്.
ലൂക്കോസിന്റെ മറ്റൊരു മകളായ മറിയാമ്മ വിവാഹം കഴിച്ച് ഇളംമ്പലില്‍ താമസമായി.

About Me

My photo
യു.എ.ഇ യിലെ അറേബ്യ പത്രത്തിന്റേയും അറേബ്യ365. കോമിന്റേയും മുന്‍എഡിറ്റര്‍. കുവൈത്ത് ടൈംസ്, മംഗളം പത്രം എന്നീ പത്രാധിപ സമിതികളില്‍ അംഗം. തിരുവനന്തപുരം പ്രസ് €ബിന്റെ സംസ്ഥാന തലത്തിലുളള ശിവറാം അവാര്‍ഡ്, നോര്‍ക്കയുടെ മികച്ച പ്രവാസി പത്രപ്രവര്‍ത്തകനുളള നോര്‍ക്ക അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഇപ്പോള്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ദുബായിലെ Exclusive LLC എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. ഇമെയില്‍: sharlybenjamin@gmail.com ഫോണ്‍ +971 50 5743162

Followers